കുണ്ടറ : ഒന്നാം പിണറായി സർക്കാർ വാഗ്ദാനം ചെയ്ത മൺട്രോതുരുത്ത് പാക്കേജ് നടപ്പിലാക്കാൻ കഴിയാത്ത കുന്നത്തൂർ എം എൽ എ യുടെ ഓഫീസിലേക്കാണ് മൺട്രോതുരുത്തിലെ ഇടത് മുന്നണി മാർച്ച് സംഘടിപ്പിക്കേണ്ടതെന്ന് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ പറഞ്ഞു.
2016 മുതലുള്ള ബജറ്റുകളിൽപ്രഖ്യാപിച്ച ഏതെങ്കിലുമൊരു പദ്ധതി മൺട്രോത്തുരുത്തിൽ യാഥാർഥ്യമാക്കാൻ സാധിച്ചിട്ടില്ലായെന്ന് മാത്രമല്ല പെരുമൺ, കണ്ണങ്കാട്, കൊന്നയിൽ കടവ്, കുതിര മുനമ്പ്, മുട്ടം, ചേരീക്കടവ്, പൂപ്പാണിയിൽപ്പാലം എന്നിവ ജലരേഖ മാത്രമായി അവശേഷിക്കുമ്പോഴാണ് സീറോ ബാലൻസ് പഞ്ചായത്തായ മൺറോതുരുത്ത് ഗ്രാമ പഞ്ചായത്തിലേക്ക് ഇടതുമുന്നണി മാർച്ചും ധർണയും സംഘടിപ്പിച്ചതെന്ന് ഉല്ലാസ് കോവൂർ ആരോപിച്ചു. ഇത് സ്വന്തം കഴിവുകേടിനെയാണ് വിളിച്ചറിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.