നെഫ്രോളജി വെൽനസ് ക്ലിനിക് ആരംഭിച്ചു
1297562
Friday, May 26, 2023 11:24 PM IST
കൊല്ലം : കിംസ് ഹെൽത്ത് ഹോസ്പിറ്റൽ നെഫ്രോളജി വിഭാഗത്തിന്റെ വെൽനസ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു.
നെഫ്രോളജി വെൽനസ് പ്രോഗ്രാം വഴി പ്രമേഹം രക്തസമ്മർദം, അമിതവണ്ണം ഉള്ളവർക്ക് രോഗമുണ്ടോ എന്ന് പരിശോധിച്ചു മനസിലാക്കുവാൻ അവസരം ഇതുവഴി ലഭ്യമാണ്.
വൃക്കരോഗം അതിന്റെ പ്രാരംഭഘട്ടത്തിൽ രോഗിയിൽ ബുദ്ധിമുട്ടുകൾ ഒന്നും പ്രകടമാക്കണമെന്നില്ല.
അതുകൊണ്ട് ഈ ടെസ്റ്റ് വഴി കിഡ്നിയിൽ എന്തെങ്കിലും തകരാറുകൾ ഉണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും.കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ ഹീമോ ഡയാലിസിസ്,ഫിസ്റ്റുല ശസ്ത്രക്രിയയും,പീഡിയാട്രിക് നെഫ്രോളജിയുടെ സേവനം ലഭ്യമാണ്.
ഡോ. രഞ്ജിനി രാധാകൃഷ്ണൻ( നെഫ്രോളജിസ്റ്റ് ) ഡോ. അർജുൻ ആത്മാറാം (മെഡിക്കൽ സൂപ്രണ്ട്), ഡോ പ്രിൻസ് വർഗീസ് (ക്ലസ്റ്റർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.