ട്രോ​ളിം​ഗ് നി​രോ​ധ​നം: ഇ​ത​ര​സം​സ്ഥാ​ന യാ​ന​ങ്ങ​ള്‍ തീ​രം വി​ട്ടു​പോ​കാ​ന്‍ നി​ര്‍​ദേ​ശം
Friday, May 26, 2023 11:24 PM IST
കൊല്ലം: മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന കാ​ല​യ​ള​വാ​യ മ​ണ്‍​സ​മ​യ​ത്ത് മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി എ​ല്ലാ ഇ​ത​ര​സം​സ്ഥാ​ന യാ​ന​ങ്ങ​ളും ജൂ​ണ്‍ ഒ​ന്നി​ന് മു​മ്പ് കൊ​ല്ലം തീ​ര​ത്തു​നി​ന്നും വി​ട്ടു​പോ​കേ​ണ്ട​താ​ണെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ട്രോ​ള്‍ ബാ​ന്‍ സ​മ​യ​ക്ര​മം മ​റി​ക​ട​ക്കു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ല്‍ ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​രം​ഭി​ക്കു​മ്പോ​ള്‍ ജി​ല്ല​യി​ലെ പ്ര​ധാ​ന ഹാ​ര്‍​ബ​റു​ക​ളാ​യ നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര ഹാ​ര്‍​ബ​റു​ക​ള്‍ അ​ട​ച്ചി​ടേ​ണ്ടി​വ​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ര​മ്പ​രാ​ഗ​ത യാ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യും പ​രി​മി​തി​ക​ളു​ള്ള ത​ങ്ക​ശേ​രി ഹാ​ര്‍​ബ​റി​ല്‍ അ​ടു​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കു​ന്ന​ത്.
മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നും പ​രി​പാ​ല​ന​ത്തി​നു​മാ​യി എ​ല്ലാ വ​ര്‍​ഷ​വും ജൂ​ണ്‍ ഒ​മ്പ​ത് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 വ​രെ ന​ട​പ്പാ​ക്കു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ നീ​ണ്ട​ക​ര ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​ണ്‍​സൂ​ണ്‍​കാ​ല ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നും പ​ട്രോ​ളി​ങ്ങി​നു​മാ​യി മൂ​ന്ന് ബോ​ട്ടു​ക​ള്‍ വാ​ട​ക​ക്ക് എ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.