വൈദ്യുതാഘാതമേറ്റ് സ്ത്രീ മരിച്ചു
1297490
Friday, May 26, 2023 1:31 AM IST
പുനലൂർ : വൈദ്യുതാഘാതമേറ്റ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. മദർതെരേസ കോൺവന്റിലെ അന്തേവാസി കരവാളൂർ അരിപ്ലാച്ചി സ്വദേശി പ്രഭ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടുകൂടിയാണ് അപകടം ഉണ്ടായത്.കോൺവെന്റിനുള്ളിൽ നിന്ന പ്ലാവിൽ നിന്നും ചക്ക ഇലക്ട്രിക് കമ്പിയിലേക്കു വീണതിനെ തുടർന്ന് വൈദ്യുതി തൂണിൽ നിന്നും കമ്പി പൊട്ടി മാറിയ അവസ്ഥയിലായിരുന്നു.
സംഭവമറിയാതെ ചക്ക എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രഭയ്ക്ക് വൈദ്യുതാഘാതമേറ്റത്. വൈദ്യുതി വകുപ്പിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും പുനലൂർ പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.