ആര്യങ്കാവ് രാജാത്തോട്ടം കുരിശുമല കയറ്റം രണ്ടിന്
1282663
Thursday, March 30, 2023 11:03 PM IST
ആര്യങ്കാവ്: ചങ്ങനാശേരി അതിരൂപത കൊല്ലം-ആയൂർ ഫൊറോനായുടെ നേതൃത്വത്തിൽ ഫൊറോനയിലെ എല്ലാ പള്ളികളിൽനിന്നുമുള്ള വിശ്വാസികൾ ആര്യങ്കാവ് രാജാത്തോട്ടം കുരിശുമല കയറുന്നു.
ഏപ്രിൽ രണ്ട് ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് അടിവാരം കുരിശടിയിൽ നിന്നും ആരംഭിക്കുന്ന ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി പ്രാർഥനയിൽ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകും.
ജില്ലാ റോളർ സ്കേറ്റിംഗ്
പരിശീലനം നാളെമുതൽ
കൊല്ലം: അമച്വർ റോളർ സ്കേറ്റിംഗ് അസോസിയേഷന്‍റെ നേതൃത്വ ത്തിൽ നാളെ മുതൽ ജില്ലാതല പരിശീലന പരിപാടികൾ ആരംഭി ക്കുന്നു. പരിശീലന കേന്ദ്രങ്ങൾ കൊല്ലം, ചാത്തന്നൂർ, പാരിപ്പള്ളി, പള്ളിമൺ, കൊട്ടാരക്കര, പുനലൂർ, പൂയപ്പള്ളി,ചടയമംഗലം, അടൂർ ഏഴാംകുളം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശക്തികുളങ്ങര എന്നിവയാണ്.
മൂന്ന് വയസ് മുതലുള്ള സർക്ക് റോളർ സ്കേറ്റിംഗ്, റോളർ ഹോക്കി, റോൾ ബോൾ, റോളർ സ്കൂട്ടർ, സ്കെറ്റ് ബോർഡ് എന്നിവയുടെ പരിശീലനം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9207840001, 9656199155 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.