സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിൽ വിശുദ്ധ വാരാചരണം രണ്ടുമുതൽ
1282659
Thursday, March 30, 2023 11:03 PM IST
കൊല്ലം: ചിന്നക്കട സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിലെ വിശുദ്ധ വാരാചരണം ഏപ്രിൽ രണ്ട് മുതൽ എട്ടുവരെ നടക്കുമെന്ന് ഇടവക വികാരി ഫാ. വിനോദ് സെലസ്റ്റിൻ അറിയിച്ചു.
രണ്ടിന് രാവിലെ ഏഴിന് കുരിശടിയിൽ കുരുത്തോല ആശീർവാദം, തുടർന്ന് കുരുത്തോലയും വഹിച്ചുള്ള പ്രദക്ഷിണവും ദിവ്യബലിയും.
മൂന്നിന് രാവിലെ ആറിന് കുരിശിന്റെ വഴി, ദിവ്യബലി, വൈകുന്നേരം 4.30ന് തങ്കശേരി കത്തീഡ്രൽ ദേവാലയത്തിൽ തൈശാലീർവാദ തിരുക്കർമങ്ങൾ, നാലിന് രാവിലെ ആറിന് കുരിശിന്റെ വഴി, വൈകുന്നേരം 5.30 ന് കുമ്പസാരം.
അഞ്ചിന് രാവിലെ ആറിന് കുരിശിന്റെ വഴി, ഏഴിന് രോഗികൾക്ക് കുമ്പസാരവും ദിവ്യകാരുണ്യ സ്വീകരണവും.
ആറിന് വൈകുന്നേരം അഞ്ചിന് തിരുവത്താഴ പൂജ, കാൽകഴുകൽ ശുശ്രൂഷ, കാഴ്ചവയ്പ്പ്, തുടർന്ന് ദിവ്യകാരുണ്യ ആരാധന.
ഏഴിന് രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധന, ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പീഡാസഹന വായന, കുരിശ് ആരാധന, ദിവ്യകാരുണ്യ സ്വീകരണം, കുരിശിന്റെ വഴി, രാത്രി പത്തിന് കബറടക്കം.
എട്ടിന് രാത്രി 10.30 ന് പുത്തൻ തീ ആശീർവാദം, പുത്തൻ വെള്ളം ആശീർവദിക്കൽ, പെസഹ ജാഗരണം, ഈസ്റ്റർ ദിവ്യബലി എന്നിവ നടക്കും.