ചിന്മയ വിദ്യാലയത്തിൽ ബാലവിഹാർ ക്യാമ്പ് തുടങ്ങി
1282654
Thursday, March 30, 2023 11:00 PM IST
കുണ്ടറ: ചന്ദനത്തോപ്പ് ചിന്മയ വിദ്യാലയത്തിൽ ബാലവിഹാർ ക്യാമ്പ് തുടങ്ങി. പന്മന ആശ്രമാചാര്യൻ സ്വാമി സർവാദ്മാനന്ദ തീർഥപാദർ ഉദ്ഘാടനം ചെയ്തു. ചീഫ് സേവക് ആർ സുരേഷ് മോഹൻ അധ്യക്ഷത വഹിച്ചു.
പ്രഫ. ബാലകൃഷ്ണപിള്ള, സെക്രട്ടറി കുണ്ടറ ജി ഗോപിനാഥ്, എസ് എസ് നിഷ, ജെ. രമേശ്, പ്രിൻസിപ്പൽ എ. നിർമല, രശ്മി, ലളിതാംബിക, ശോഭാ റാണി എസ്, തങ്കപ്പൻ പിള്ള എന്നിവർ നേതൃത്വം നൽകി. 200 ഓളം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പിൽ ഉല്ലാസപ്രദമായ വിവിധ വിദഗ്ധരുടെ ക്ലാസുകൾ 31 വരെ തുടരും.
വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ
വിതരണം ചെയ്തു
കരുനാഗപ്പള്ളി : നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളി കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. എട്ടു ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്.
നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ എം ശോഭന, ഇന്ദുലേഖ, ഡോ. പി മീന, എൽ. ശ്രീലത, പടിപ്പുരലത്തീഫ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദിലീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രകാശനം ചെയ്തു
കൊല്ലം: സ്ഥിതി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ടെറി പി. ഫെര്‍ണാണ്ടസിന്റെ മകള്‍ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു.
എഴുത്തുകാരന്റെ കളെക്കുറിച്ച് അദ്ദേഹം എഴുതിയ കവിതാസമാഹാരം ഫാ. സേവ്യര്‍ ലാസര്‍ക്ക് നൽകിറവ.ഡോ.ഫാ. ബൈജു ജൂലിയാന് പ്രകാശനം നിര്‍വഹിച്ചു.
ഫാ. ജോളി എബ്രഹാം അധ്യക്ഷനായിരുന്നു. ഫാ. ജോണ്‍ പോള്‍, വി.ടി. കുരീപ്പുഴ, സാബു ബെനഡിക്ട്, മാതാലയം ജോസ് ആന്റണി, ഡെയ്സമ്മ മാത്യു, ഡോ. സരയൂ, പെട്രീഷ്യ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.