സ്കോൾ കേരള ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
1282647
Thursday, March 30, 2023 11:00 PM IST
കൊല്ലം: സ്കോള്‍ കേരളയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്റ് സ്പോര്‍ട്സ് യോഗ കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത ഹയര്‍ സെക്കന്‍ഡറി/ തത്തുല്യം. പ്രായപരിധി 17 -50 വയസ്. ഒരുവര്‍ഷമാണ് കോഴ്സ് കാലാവധി. പിഴകൂടാതെ ഏപ്രില്‍ 10 വരെയും, പിഴയോടെ 20 വരെയും www.scolekerala. org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ഓണ്‍ലൈന്‍ രജിസ്ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിര്‍ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്കോള്‍ കേരള, വിദ്യാഭവന്, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിലോ, ജില്ലാ കേന്ദ്രത്തിലോ നേരിട്ട് അല്ലെങ്കില്‍ സ്പീഡ്/രജിസ്ട്രേഡ് തപാല്‍ മാര്‍ഗം അയക്കാം. കൂടുതൽ വിവരങ്ങൾക്ക് 0474 2798982 എന്ന നന്പരിൽ ബന്ധപ്പെടണം.