കുണ്ടറയിൽ കോൺഗ്രസ് പ്രതിഷേധം നടത്തി
1281371
Sunday, March 26, 2023 11:32 PM IST
കുണ്ടറ: കോൺഗ്രസ് നേതാവ് രാഹുല് ഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന കിരാത നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുണ്ടറ, തൃക്കോവിൽവട്ടം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കുണ്ടറയിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
ആശുപത്രിമുക്കിൽ നിന്നും ആരംഭിച്ച പ്രകടനം ഇളമ്പള്ളൂർ ചുറ്റി മുക്കടയിൽ സമാപിച്ചു. ഡിസിസി സെക്രട്ടറി കെ. ആർ. വി. സഹജൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ആന്റണി ജോസ്, തൃക്കോവിൽവെട്ടം ബ്ലോക്ക് പ്രസിഡന്റ് നസിമുദീൻ ലബ, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, മഹിളാകോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റ് സിന്ധു ഗോപൻ, കുണ്ടറ സുബ്രഹ്മണ്യം, പെരിനാട് മുരളി, അനീഷ് പടപ്പക്കര, രാജു ഡി.പണിക്കർ, വിളവീട്ടിൽ മുരളി, വിനോദ് ജി.പിള്ള, വിനോദ് കൊറ്റംകര, സുരേന്ദ്രൻ, റോബിൻസൺ, ശുഭവർമ, നിസാമുദീൻ, ജ്യോതിർ നിവാസ്, മുഖത്തല ഗോപിനാഥൻ, ദീപക് ശ്രീശൈലം തുടങ്ങിയവർ പങ്കെടുത്തു.
മുണ്ടയ്ക്കലിൽ ഗവ. ആയൂർവേദ
ആശുപത്രി ആരംഭിക്കണം
കൊല്ലം : മുണ്ടയ്ക്കലിൽ ഗവ. ആയർവേദ ആശുപത്രി ആരംഭിക്കണമെന്ന് മുണ്ട യ്ക്കൽ ഉദയമാർത്താണ്ഡപുരം റസിഡൻസ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഏതാണ്ട ് 40 വർഷങ്ങൾക്ക് മുന്പ് ഗവ. ആയൂർവേദ ആശുപത്രി മുണ്ടയ്ക്കലിൽ പ്രവർത്തിച്ചിരുന്നു. ആശുപത്രി വീണ്ട ും ആരംഭിച്ചാൽ മുണ്ട യ്ക്കലേയും സമീപ പ്രദേശത്തെയും വയോജനങ്ങൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകും.
അസോസിയേഷൻ പ്രസിഡന്റ് എ.ജെ. ഡിക്രൂസ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എൽ. ബാബു, സന്തോഷ് കുമാർ, എം. റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ എ.ജെ. ഡിക്രൂസ് -പ്രസിഡന്റ്, സന്തോഷ് കുമാർ എം. റിയാസ്-വൈസ്പ്രസിഡന്റ്, എൽ ബാബു- ജനറൽ സെക്രട്ടറി, - എസ്. രാജൻ, എൻ. മിനി- ജോയിന്റ് സെക്രട്ടറി, ബിജു-ട്രഷറർ റ്റി.