ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​ക്കും ഭ​വ​ന നി​ർ​മാ​ണ​ത്തി​നും മു​ൻ​തൂ​ക്കം
Saturday, March 25, 2023 11:13 PM IST
ആ​ദി​ച്ച​ന​ല്ലൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ബ​ജ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ​ബി​നു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. സാ​ജ​ന്‍ അ​വ​ത​രി​പ്പി​ച്ചു.

38861817- രൂ​പ പ്രാ​രം​ഭ​ബാ​ക്കി​യും 18000000 രൂ​പ​നി​കു​തി വ​രു​മാ​ന​വും പൊ​തു ആ​വ​ശ്യ പ​രം​പ​രാ​ഗ​ത ഫ​ണ്ട് 20615000 രൂ​പ​യും പ​ദ്ധ​തി വി​ഹി​ത​വും ഉ​ൾ പ്പെ ​ടെ ആ​കെ വ​ര​വ് 292018742 രൂ​പ​യും ആ​കെ ചെ​ല​വു​ക​ള്‍ 278210190 രൂ​പ​യും കി​ഴി​ച്ച് 13808552 രൂ​പ​യു​ടെ മി​ച്ച ബ​ജ​റ്റ് ആ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

കൃ​ഷി​ക്കും ഭ​വ​ന​നി​ർമാ​ണ​ത്തി​നും ശു​ചി​ത്വ​ത്തി​നും മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽകി​കൊ​ണ്ടും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ല്‍ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യു​ള്ള പ​ദ്ധ​തി​ക​ൾക്കാ​യി തു​ക വ​ക​യി​രു​ത്തി കൊ​ണ്ടു​മു​ള്ള ബ​ജ​റ്റാ​ണ്. ബ​ഡ്സ് സ്കൂ​ള്‍- പ്ര​വ​ർ ത്ത​ന​ത്തി​നും പ​ട്ടി​ക​ജാ​തി വി​ക​സ​ന​ത്തി​നും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നും കു​ട്ടി​ക​ള്‍- വ​നി​ത​ക​ളു​ടെ ക്ഷേ​മ​ത്തി​നും നി​ല​വി​ലു​ള്ള ഗ്രാ​മീ​ണ റോ​ഡു​ക​ളെ​ല്ലാം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ റോ​ഡു​ക​ള്‍ നി​ർ​മി​ച്ച് പ​ശ്ചാ​ത്ത​ല സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും ഈ ​ബ​ജ​റ്റ് ല​ക്ഷ്യമിടു​ന്നു.
മൃ​ഗ​സം​ര​ക്ഷ​ണം, ഊ​ർജം, ​അ​ടി​സ്ഥാ​ന​ സൗ​ക​ര്യ​വി​ക​സ​നം, കാ​യി​കം, അങ്കണവാ​ടി കെ​ട്ടി​ട​നി​ർമാ​ണം, ശ്മ​ശാ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ​യ്ക്കാ​യി തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​യും സ​മ​ഗ്ര​വി​ക​സ​ന​ത്തോ​ടൊ​പ്പം ത​ന്നെ ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന​വും സ​മൂ​ഹ​ത്തി​ല്‍- അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ക്ഷേ​മ​സം​ര​ക്ഷ​ണ​വും വാ​ർഷി​ക ബ​ജ​റ്റ് മു​ന്നോ​ട്ട് വ​യ്ക്കു​ന്നു.

യു​വ​ജ​ന​ക്ഷേ​മ​ത്തി​നാ​യി മി​നി​ സ്റ്റേ​ഡി​യ​ത്തി​ന് സ്ഥ​ലം വാ​ങ്ങ​ലി​നാ​യി 50 ല​ക്ഷം രൂ​പ​യും ക​ലാ കാ​യി​ക ക്ഷേ​മ​ത്തി​നാ​യി 150000 രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ശു​ചി​ത്വം, മാ​ലി​ന്യ​സം​സ്ക​ര​ണം, കു​ടി​വെ​ള്ളം എ​ന്നി​വ​യ്ക്കാ​യി 7061190 രൂ​പ​യും അ​ങ്ക​ണ​വാ​ടി അ​നു​പൂ​ര​ക പോ​ഷ​കാ​ഹാ​ര​ത്തി​നാ​യി 9000000 രൂ​പ​യും ഭി​ന്ന​ശേ​ഷി​കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർഷി ​പ്പ് ന​ല്കു​ന്ന​തി​നാ​യി 1800000 രൂ​പ​യും നീ​ക്കി വ​യ്ക്കു​ന്നു.

ജൈ​വ​വൈ​വി​ദ്ധ്യ സം​ര​ക്ഷ​ണ​ത്തി​ന് ഊ​ന്ന​ല്‍ കൊ​ടു​ത്തു​കൊ​ണ്ട് നെ​ൽ കൃ​ഷി​ക്കാ​യി 1500000 രൂ​പ​യും ഫ​ല​വൃ​ക്ഷ​തൈ വി​ത​ര​ണ​ത്തി​ന് 300000- രൂ​പ​യും പ​ച്ച​ക്ക​റി​കൃ​ഷി​ക്ക് 350000 രൂ​പ​യും വ​ക​യി​രു​ത്തു​ന്നു.​ക്ഷീ​ര​മേ​ഖ​ല​യ്ക്ക് അ​ർ​ഹമാ​യ പ​രി​ഗ​ണ​ന ന​ല്കു​ന്ന​തി​നും പാ​ലി​ന് സ​ബ്സി​ഡി ന​ല്കു​ന്ന​തി​നും 1100000 രൂ​പ​യും തീ​റ്റ​പ്പു​ൽ കൃ​ഷി​ക്ക് 100000 രൂ​പ​യും വ​ക​യി​രു​ത്തു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ല്‍ ക​ന്നു​കു​ട്ടി​പ​രി​പാ​ല​ന​ത്തി​നാ​യി 750000 രൂ​പ​യും മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​നാ​യി 2300000 രൂ​പ​യും ഈ ​ബ​ജ​റ്റ് നീ​ക്കി​വ​യ്ക്കു​ന്നു.

വി​ശ​പ്പ് ര​ഹി​ത കേ​ര​ള​ത്തി​നാ​യി 900000 രൂ​പ​യും എം​സിഎ​ഫ് വി​പു​ലീ​ക​ര​ണ​ത്തി​നാ​യി 500000 രൂ​പ​യും ആ​ദി​ച്ച​ന​ല്ലൂ​ര്‍ നി​വാ​സി​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ല്‍- ന​ല്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ ന​ല്കു​ന്ന​തി​ന് 1205000 രൂ​പ​യും ശ്മ​ശാ​ന കെ​ട്ടി​ടം അ​നു​ബ​ന്ധ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ല്‍ ഭാ​ഗ​മാ​യി 5000000 രൂ​പ​യും വ​ക​യി​രു​ത്തിയിട്ടുണ്ട്.