ന്യൂട്രീഷ്യൻ ഫുഡ് കിറ്റുകൾ നൽകി
1280949
Saturday, March 25, 2023 11:12 PM IST
പാരിപ്പള്ളി : ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി കല്ലുവാതുക്കൽ പഞ്ചായത്തിലെ ക്ഷയരോഗ ബാധിതർക്ക് നൽകുവാനുള്ള ന്യൂട്രീഷ്യൻ ഫുഡ് അടങ്ങിയ കിറ്റുകൾ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിന് അമ്മ ചാരിറ്റബിൾ ട്രസ്റ്റ് സമ്മാനിച്ചു.
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ വി. എസ് സന്തോഷ് കുമാറിൽ നിന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ കിറ്റുകൾ ഏറ്റുവാങ്ങി.
പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസൻ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ എൻ ശാന്തിനി ,വേണു സി കിഴക്കനേല, കബീർ പാരിപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധികളായ അജയകുമാർ, ബി ആർ ദീപ, മേഴ്സി , ഡി. സുഭദ്രാമ്മ, വി. പ്രതീഷ് കുമാർ, ഷീജർ, ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകൾ, ജീവനക്കാർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.