സെമിനാർ ഇന്ന്
1280941
Saturday, March 25, 2023 11:12 PM IST
കുണ്ടറ: കിഴക്കേകല്ലട കൊച്ചു പ്ലാമൂട് കെപിപി ലൈബ്രറിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം അഞ്ചിന് സെമിനാർ നടക്കും.
മലയാള സാഹിത്യ നിരൂപണത്തെ ജനപ്രിയമാക്കി ആനുകാലിക സാഹിത്യ സൃഷ്ടികളുടെ വാരഫലം പ്രഖ്യാപിച്ച് മലയാളിയുടെ വായന ശീലത്തിന് നവഭാവുകത്വം സൃഷ്ടിച്ച പ്രതിഭാധനനായ നിരൂപകൻ പ്രഫ. എം കൃഷ്ണൻ നായരുടെ ജന്മദിന ശതാബ്ദി ആഘോഷത്തോടനുബന്ധിച്ചാണ് കെപിപി യൂണിയൻ ലൈബ്രറി സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
സെമിനാർ കാഥികൻ വി. വി. ജോസ് കല്ലട ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ടി രാജേന്ദ്രൻ ചാക്കേൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി ബൈജു പ്രണവം, ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി ജി.വേലായുധൻ,ബി വസന്തകുമാർ,ബാബു പള്ളിയാടി എന്നിവർ പ്രസംഗിക്കും.