ചമയവിളക്ക് ഉത്സവം സമാപിച്ചു
1280935
Saturday, March 25, 2023 11:08 PM IST
വർഗീസ് എം കൊച്ചുപറമ്പിൽ
ചവറ :ചവറ കൊറ്റന്‍കുളങ്ങര ദേവി ക്ഷേത്രത്തിലെ പുരുഷാംഗനമാരുടെ ചമയവിളയ്ക്ക് ഉത്സവം സമാപിച്ചു .കഴിഞ്ഞ രണ്ട് ദിനങ്ങളായി ക്ഷേത്രത്തിലും പരിസരങ്ങളിലും പുരുഷാംഗനമാരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. വ്രതം നോറ്റ് ഉദ്ധിഷ്ട കാര്യ സിദ്ധിക്കായിട്ടാണ് ബാലന്മാർ മുതല്‍ വയോധികര്‍ വരെ ദേവിയുടെ മുന്നില്‍ വിളക്കെടുപ്പിനെത്തിയത്. രാത്രി ദീപാരാധനക്കുശേഷം പുരുഷാംഗനമാര്‍ ചമയ വിളക്കുമായി ദേവി ദര്‍ശനത്തിനുശേഷം ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്തു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉറഞ്ഞ് തുള്ളി ദേവി ചമയവിളക്ക് കാണാനായി എത്തുന്നതും കാത്ത് കുഞ്ഞാലുംമൂട് മുതൽ ക്ഷേത്രാങ്കണം വരെ പുരുഷാംഗനമാര്‍ നിരന്ന് നിന്നു. പുരുഷനിലെ പെണ്ണഴകിനെ നേരിട്ട് കാണുവാനും കാമറയിലും മൊബൈലിലും പകര്‍ത്താനും വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി പേർ എത്തി.
ദേവി എഴുന്നള്ളി വരുന്നത് കണ്ട് തങ്ങളുടെ എല്ലാ പ്രാര്‍ഥനകളും ദേവിക്ക് മുന്നില്‍ സമര്‍പ്പിച്ച് അനുഗ്രഹം വാങ്ങിയാണ് വിളക്കെടുത്തവര് ഭവനങ്ങളിലേക്ക് മടങ്ങിയത്. കാര്യ സിദ്ധിക്കായിട്ടുള്ള ആത്മാര്പ്പണവുമായി നിരവധി പേരാണ് വിളക്കെടുത്തത്. ചമയവിളക്കെടുപ്പില് വലിയ ജന പങ്കാളിത്തവും ഉണ്ടായി.