വീടിനു മുകളിലേക്ക് മിനി ലോറി ഇടിച്ചിറങ്ങി
1280931
Saturday, March 25, 2023 11:08 PM IST
കൊട്ടാരക്കര: മൈലം വെള്ളാരംകുന്നിൽ വീടിനു മുകളിലേക്കു മിനി ലോറി ഇടിച്ചിറങ്ങി മേൽകൂരയും ഭിത്തിയും തകർന്നു. വെള്ളാരം കുന്നിൽ ചിത്ര ഭവനിൽ അനിരുദ്ധന്റെ വീടിനു മുകളിലേക്കാണ് റോഡ് പണിക്കെത്തിയ മിനിലോറി ഇടിച്ചിറങ്ങിയത്. റോഡിൽ നിന്നും താഴ്ചയിൽ നിൽക്കുന്ന വീടാണ്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് മിനിലോറി നിയന്ത്രണം വിടാൻ കാരണമെന്ന് അനുമാനിക്കുന്നു.
സംഭവ സമയം വീട്ടുകാർ കുട്ടിയുമായി ആശുപത്രിയിൽ പോയിരുന്ന സമയമായതിനാലും ലോറി കുറച്ചുകൂടി മുന്നോട്ട് പോകാതിരുന്നതിനാലും വലിയ അപകടം ഒഴിവാകുകയായിരുന്നു. വീട്ടുകാർ എത്തും മുമ്പേ ലോറി എടുത്ത് മാറ്റാനുള്ള വാർഡ് മെമ്പർ ഉൾപ്പടെയുള്ളവരുടെ നീക്കത്തേ പ്രദേശവാസികൾ എതിർത്തു. റോഡ് പണിക്ക് നിർമാണ സാമിഗ്രികളുമായെത്തിയ മിനി ലോറിയാണ് അപകടത്തിൽ പെട്ടത്.