ലോക്കര്‍ നിര്‍മാണത്തിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു
1280815
Saturday, March 25, 2023 1:18 AM IST
ചവറ : മത്സ്യബന്ധനത്തിനിടയിൽ തൊഴിലാളി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ചവറ സൗത്ത് വടക്കുംഭാഗം കൈതക്കൂട്ടത്തിൽ രാജു ( 47) ആണ് മരിച്ചത്.
കഴിഞ്ഞദിവസം പുലർച്ചെ രണ്ടരയോടെ സമീപത്തെ കായലിൽ ചെറുവള്ളത്തിൽ മീൻ പിടിക്കുന്നതിനിടയിൽ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ഒപ്പം ഉണ്ടായിരുന്നവർ രാജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം പാവുമ്പ സെന്റ് സേവ്യർ ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. ഭാര്യ ജോളി. മക്കൾ: രാഹുൽ, ജ്യോതിക.