ശ്രീരാമ നവമി രഥയാത്ര പന്മന ആശ്രമത്തിൽ
1280639
Friday, March 24, 2023 11:29 PM IST
പന്മന: ലോകം ഒരു കുടുംബം എന്ന സന്ദേശം വിളംബരം ചെയ്ത് ശ്രീരാമനവമിരഥ യാത്ര പന്മന ആശ്രമത്തിൽ ഇന്ന് എത്തും. നീലകണ്ഠ ഗുരുപാദരുടെയും ജഗദ് ഗുരു സ്വാമി സത്യാനന്ദ സരസ്വതിയുടെയും അനുഗ്രഹാശിസുകളോടെ മാർച്ച് എട്ടിന് കൊല്ലൂർ ശ്രീ മൂകാംബിക ദേവീക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച ശ്രീ രാമ നവമി രഥയാത്ര ഇന്ന് രാവിലെ 11.30- ന് എത്തുന്നത്.
കേരളം , തമിഴ്നാട് എന്നിവിടങ്ങളിലായി 23 ദിവസങ്ങളിലായിട്ടാണ് യാത്ര. എല്ലാ സ്വാമി ഭക്തരും ഇതിൽ പങ്കാളികളാകണമെന്ന് പന്മന ആശ്രമം ഭാരവാഹികൾ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കൊല്ലം: ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ ആറു മാസത്തെ പ്ലംബര്‍ ജനറല്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി അല്ലെങ്കില്‍ ഐ ടി ഐ ഉള്‍പ്പെടെ മറ്റു കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവരും അല്ലെങ്കില്‍ അഞ്ചാം ക്ലാസും പ്ലമ്പിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ സേവനപരിചയവുമുള്ളവര്ക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ആധാര്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ ഡി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ 28 നകം ഹാജരാകണം. 0474 271281.