തൊഴിൽ സംരക്ഷണ ധർണ നടത്തി
1280615
Friday, March 24, 2023 11:08 PM IST
കൊല്ലം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിന് മുൻപിൽ തൊഴിൽ സംരക്ഷണ ധർണ നടത്തി
സർക്കാർ ക്ഷേമനിധിയിൽ അംശാദായം വർധിപ്പിച്ചിട്ടും, ആനുകൂല്യങ്ങളിൽ ആനുപാതിക വർധന നടപ്പാക്കാത്തതിലും ക്ഷേമനിധി അംശാദായം അടയ്ക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുക, ാമറ അനുബന്ധ ഉപകരണങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഉയർന്ന ജിഎസ്ടി നിരക്ക് പിൻവലിക്കുക, ഇഎസ്ഐ ആനുകൂല്യം നടപ്പിലാക്കുക, സാംസ്കാരിക ക്ഷേമനിധിയിൽ അംഗത്വം എടുക്കുന്നതിൽ നിന്നും ഫോട്ടോഗ്രാഫർമാരെ ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുക, ഫോട്ടോഗ്രാഫി തൊഴിൽ മേഖലയിൽ സർക്കാർ ജീവനക്കാരുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, പ്രിന്റിംഗ് മേഖലയിലെ ജിഎസ്ടി 12 ശതമാനത്തിൽ നിന്നും 18 ശഥമാനമാക്കിയ നടപടി പിൻവലിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
എകെപിഎ കൊല്ലം ജില്ലാ പ്രസിഡന്റ് ജോയി ഉമ്മന്നൂർ അധ്യക്ഷത വഹിച്ച ധർണഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിനോദ് അമ്മാസ്, എൻ.സി. ബാബു, എസ് രമേശ് കുമാർ, കെ.ആർ. ഹേമേന്ദ്രനാഥ്, എം.വിജയൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ വള്ളിക്കാവ്, പി.മണിലാൽ . വിൽസൻ ആന്റെണി , അരുൺ പനയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
മുതിർന്ന നേതാക്കളായ കെ അശോകൻ , ഇ എ ഖാദർ, എസ്. രമേശ് കുമാർ , മേഖലാ ഭാരവാഹികളായ പ്രദീപ് അപ്പാളു, സന്തോഷ്, ദേവലാൽ , ആർ. പൊടിയൻ, ജോൺസൻ, അജയ ബോസ്, സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് രാജൻ പുനലൂർ, ജില്ലാ പി ആർ ഒ നവാസ് വനിതാ കോ-ഓർഡിനേറ്റർ സുജിതാ സജീവ്, ഷിജു ആ എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങൾ മേഖല യൂണിറ്റ് ഭാരവാഹികൾ മറ്റു അംഗങ്ങൾ എന്നിവർ ഉൾപ്പെടെ ധർണ സമരത്തിൽ പങ്കെടുത്തു.