സ്കൂൾ മട്ടുപ്പാവിലെ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
1280286
Thursday, March 23, 2023 11:06 PM IST
കരുനാഗപ്പള്ളി: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് കുട്ടികൾ സ്കൂൾ മട്ടുപ്പാവിൽ കൃഷി ചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു. സ്കൂൾ പ്രിൻസിപ്പൽ വീണാറാണി വിളവെടുപ്പ് ഉദ്ഘാടനം നടത്തി.
വെണ്ട, തക്കാളി, വഴുതന, പച്ചമുളക് എന്നീ ഇനങ്ങളാണ് മൺചട്ടികളിലായി മട്ടുപ്പാവ് കൃഷി ക്രമീകരിച്ചിരിക്കുന്നത്. സ്കൗട്ട് മാസ്റ്റർ ശിവയുടെയും ഗൈഡ് ക്യാപ്റ്റൻ വിജയറാണി തുടങ്ങിയവർ പങ്കെടുത്തു.