മാർ പവ്വത്തിലിന്റെ സംഭാവനകൾ സ്മരിക്കപ്പെടേണ്ടത്: എംസിഎ
1279749
Tuesday, March 21, 2023 11:13 PM IST
കൊട്ടാരക്കര: സീറോ മലബാർ സഭ മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തിൽ തിരുവനന്തപുരം അതിഭദ്രാസന മലങ്കര കാത്തലിക് അസോസിയേഷൻ അഗാധ ദുഃഖം രേഖപ്പെടുത്തി.
അതിഭദ്രാസന വൈദിക ഉപദേഷ്ടാവ് ഫാ.ഗീവർഗീസ് നെടിയത്ത് അധ്യക്ഷത വഹിച്ചു. പവ്വത്തിലിന്റെ ശ്രേഷ്ഠ ജീവിതത്തെ കുറിച്ച് എം സി എ അതിഭദ്രാസന പ്രസിഡന്റ് റെജിമോൻ വർഗിസ് വിശദീകരിച്ചു. സഭക്കും സമൂഹത്തിനും വേണ്ടി അദ്ദേഹം ചെയ്ത സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിനായി അദ്ദേഹം ചെയ്ത നല്ല പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും റെജിമോൻ വർഗീസ് പറഞ്ഞു.എം സി എ അതിഭദ്രാസന ജനറൽ സെക്രട്ടറി മുരളി ദാസ് അനുശോചന പ്രമേയമവതരിപ്പിച്ചു.
അരങ്ങിൽ ശ്രീധരൻ
ജന്മശതാബ്ദി ആഘോഷം
കൊല്ലം: അരങ്ങിൽ ശ്രീധരനന്റെ ജന്മശതാബ്ദി ആഘോഷം മെറാർജി ഫോറം, ഡെമോക്രാറ്റിക് ഫോറം, ഗാന്ധി ഫോറം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്നു. മുൻ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു.
കൊല്ലം ഫൈൻ ആർട്സ് ഹാളിൽ നടന്ന യോഗത്തിൽ ഡെമോക്രാറ്റിക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി. ജോർജ് മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. തകിടി കൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഫാ.ഗീവർഗീസ് തരകൻ, മങ്ങാട് ലത്തീഫ്, എഫ്.ജെ. അൽഫോൺസ്, സൗദ ഷാനവാസ്, നേഹ മരിയ ജോർജ്, ഗ്രേസി ജോർജ് , എ. സാവിത്രി, അജിത മാമൻ തുടങ്ങിയവർ പ്രസംഗിച്ചു.