ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ബൈക്കുയാത്രികൻ‍ മ​രി​ച്ചു
Thursday, February 9, 2023 1:06 AM IST
കൊ​ല്ലം: കു​ന്ന​ത്തൂ​രി​ൽ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ബൈക്ക് യാത്രികനായ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ഐ​വ​ര്‍​കാ​ല കി​ഴ​ക്ക് തൃ​പ്തി​യി​ല്‍ ര​വീ​ന്ദ്ര​ന്‍​പി​ള്ള(59) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​രാ​ത്രി ഒ​മ്പ​തോ​ടെ ഞാ​ങ്ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ഉ​ട​ന്‍​ത​ന്നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.