ഓയില്‍പാമില്‍ ഐഎൻടിയുസി അനിശ്ചിതകാല സമരത്തിലേക്ക്
1265450
Monday, February 6, 2023 11:07 PM IST
അഞ്ചല്‍ : തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്കുന്നതില് ഇനിയും സക്കാര്‍ അലംഭാവം തുടര്‍ന്നാല്‍ ഓയില്‍പാം എസ്റ്റേറ്റില്‍ ഐഎൻടിയുസി അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്.
പിണറായി സർക്കാരും ഓയില്‍പാം മാനേജ്മെന്റും സ്ഥാപനത്തിന്റെ നിലനിൽപ്പിന് ബാധ്യത ആകുന്നുവെന്നും കോടികള്‍ ലാഭം കൊയ്യുന്പോഴും തൊഴിലാളികള്‍ക്ക് അതിന്റെ യാതൊരുവിധ പ്രയോജനവും ലഭിക്കുന്നില്ലെന്നും ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി പറഞ്ഞു.
ഓയിൽ പാം തൊഴിലാളികളുടെ മിനിമം വേജസ് കരാർ നടപ്പിലാക്കുക, ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, കമ്പനിയുടെ പ്രതിസന്ധി ഘട്ടത്തിൽ സീസൺ സമയത്ത് വർധിപ്പിച്ച അധിക ജോലി ഭാരം പിൻവലിക്കുക, മാനദണ്ഡങ്ങൾക്ക് വിധേയമായല്ലാതെ നടപ്പിലാക്കിയ സ്ഥലം മാറ്റങ്ങൾ, പിൻ വാതിൽ നിയമനങ്ങൾ എന്നിവ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഐഎൻടിയുസി ഓയിൽ പാം സ്റ്റാഫ് ആൻഡ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഓയില്‍പാം ഏരൂർ എസ്റ്റേറ്റ് സീനിയർ മാനേജർ ഓഫീസ് പടിക്കൽ നടത്തിയ ഏകദിന ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഭാരതീപുരം.
വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി ബി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറി സി ജെ ഷോം, മണ്ഡലം പ്രസിഡന്റ് പി റ്റി കൊച്ചുമ്മച്ചൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പത്തടി സുലൈമാൻ, കൺവീനർമാരായ ജിജു, ഷിബുലാൽ, അനിൽ, ഷൈജു, അനി മോൻ, സജിത്ത് അഭിലാഷ്, വിപിൻ, രജിത്, ദിനേശൻ, ജോമിൻ, ഉമേഷ്, അരുൺ സ്റ്റാഫ് യൂണിയൻ ഭാരവാഹികളായ ആനന്ദകുമാർ, ബിജു, ഷിബു, ഇന്ദുലേഖ, സജികുമാർ, പ്രഭാകരൻ, സതീഷ്കുമാർ, ലിൻസൺ, ബിജു മോൻ, വിനിത, ആശ, വിനേഷ്, രാധാകൃഷ്ണൻ, അരുൺ, സന്തോഷ്, സലാം, ബിനു എന്നിവർ നേതൃത്വം നൽകി.