രക്ഷാകർതൃ സമ്മേളനവും സുവർണ ജൂബിലി ആഘോഷ പ്രഖ്യാപനവും
1265448
Monday, February 6, 2023 11:05 PM IST
പുനലൂർ: താലൂക്ക് സമാജം ഗേൾസ് ഹൈസ്കൂളിന്റെ വാർഷികവും അധ്യാപക രക്ഷാകർതൃ സമ്മേളനവും സുവർണ ജൂബിലി ആഘോഷ പ്രഖ്യാപനവും 9 ,10 തീയതികളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒന്പതിന് രാവിലെ 10ന് ചേരുന്ന പൊതുസമ്മേളനം അഞ്ചൽ സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി. തോമസുകുട്ടി ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് സി.വി.അഷോർ അധ്യക്ഷത വഹിയ്ക്കും. ഹെഡ്മിസ്ട്രസ് ആർ.സുജാദേവി റിപ്പോർട്ട് അവതരിപ്പിയ്ക്കും. താലൂക്ക് സമാജം സ്കൂൾ മാനേജർ അശോക് .ബി.വിക്രമൻ സുവർണ ജൂബിലി ആഘോഷ പ്രഖ്യാപനം നടത്തും.
കവി ഗിരീഷ് പുലിയൂർ മുഖ്യപ്രഭാഷണം നടത്തും . താലൂക്ക് സമാജം സെക്രട്ടറി വിജയകുമാർ അവാർഡുകൾ വിതരണം ചെയ്യും.
വാർഡ് കൗൺസിലർ പി.എ. അനസ്, മുൻ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ, ഹരി പത്തനാപുരം, അരുൺ പുനലൂർ, കെ.എം. റിയാസുദീൻ, ലീന, സുജ ബാബു, ആർ.രശ്മി തുടങ്ങിയവർ പ്രസംഗിക്കും.
പത്തിന് രാവിലെ 9.30 മുതൽ വിവിധ കലാപരിപാടികളും നടക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ആർ.സുജാ ദേവി, കൺവീനർ ആർ.രശ്മി, പിടിഎ പ്രസിഡന്റ് സി.വി.അഷോർ, സി.ജി.കിഷോർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.