ട്രെയിനിൽ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്
Saturday, February 4, 2023 11:10 PM IST
പു​ന​ലൂ​ര്‍ :  നീ​ങ്ങി​ത്തു​ട​ങ്ങി​യ ട്രെയിനിൽ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്. ക​ണ്ടു​നി​ന്ന യാ​ത്ര​ക്കാ​ര​ന്‍ ച​ങ്ങ​ല വ​ലി​ച്ച് ട്രെയിൻ നി​ര്‍​ത്തി​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. പു​ന​ലൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഇന്നലെ രാ​വി​ലെ 8.10-നാ​യി​രു​ന്നു സം​ഭ​വം.
 കൊ​ല്ലം കി​ളി​കൊ​ല്ലൂ​ര്‍ മ​ണ്ണാ​മൂ​ല സ്വ​ദേ​ശി​നി ഷ​ഹി​ല​ത്താ (48)ണ് ​ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​ത്. കാ​ലി​ന് പ​രി​ക്കേ​റ്റ ഇ​വ​രെ പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.
 ഒ​ന്നാം പ്ലാ​റ്റ് ഫോ​മി​ല്‍, പു​ന​ലൂ​രി​ല്‍ നി​ന്നും കൊ​ല്ല​ത്തേ​ക്ക് പു​റ​പ്പെ​ട്ട മെ​മു​വി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ട്രെയിനി​ല്‍ നി​ന്നും പി​ടി​വി​ടാ​തി​രു​ന്ന​തി​നാ​ല്‍ യാ​ത്ര​ക്കാ​രി​ക്ക് പ്ലാ​റ്റ്‌​ഫോ​മി​ലു​ര​ഞ്ഞാ​ണ് പ​രി​ക്കേ​റ്റ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ആ​ര്‍പിഎ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ട്രെയിൻ പ​ത്തു​മി​നി​റ്റ് സ്റ്റേ​ഷ​നി​ല്‍ പി​ടി​ച്ചി​ട്ടു.