ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ സ്പെഷൽ കൺവൻഷൻ ഏഴിന്
1264866
Saturday, February 4, 2023 10:52 PM IST
കൊല്ലം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സ്പെഷൽ കൺവൻഷൻ ഏഴിന് വൈകുന്നേരം അഞ്ചിന് കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിൽ നടക്കും.
ജില്ലയിലെ 450 ജുവലറികളിലെ പ്രതിനിധികൾ കൺവൻഷനിൽ പങ്കെടുക്കും. ഓൾ ഇന്ത്യാ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ചെയർമാൻ സയ്യാം മെഹ്റ, വൈസ് ചെയർമാൻ രാജേഷ് റോക്കഡേ എന്നിവർക്ക് സ്വീകരണവും നൽകും. സ്വീകരണ സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
മുംബൈയിൽ ഏപ്രിൽ ഏഴു മുതൽ പത്ത് വരെ നടക്കുന്ന ജം ആൻഡ് ജ്വല്ലറി എക്സിബിഷന്റെ പ്രചാരണാർഥമുള്ള ജുവലറി മീറ്റ്, നികുതി സംബന്ധ വിഷയങ്ങളിൽ ബോധവത്ക്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ചാർട്ടേഡ് അക്കൗണ്ടന്റ് കൃഷ്ണകുമാർ ഉണ്ണി കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിലയിരുത്തി പ്രഭാഷണം നടത്തും.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൾ നാസർ, ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സെക്രട്ടറി എസ്. പളനി, കൗൺസിൽ അംഗം എസ്. സാദിഖ് എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.