ആർഎസ്പി മണ്ഡലം കമ്മിറ്റിയുടെ പ്രചാരണ വാഹന ജാഥ സമാപിച്ചു
1264864
Saturday, February 4, 2023 10:52 PM IST
പാരിപ്പള്ളി : കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ആർഎസ്പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രചരണ വാഹന ജാഥ സമാപിച്ചു.
തളരുന്ന കേരളം തഴയ്ക്കുന്ന ഭരണ വർഗം എന്ന മുദ്രാവാക്യം ഉയത്തി നടത്തിയ ജാഥയ്ക്ക് ആർഎസ്പി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഷാലു.വി ദാസ് നേതൃത്വം നൽകി.
കൊട്ടിയം ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥ പാരിപ്പള്ളി കുളമടയിൽ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ സി.പി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം രാജൻ കുറുപ്പ് അധ്യഷനായി. ജി.രാജേന്ദ്ര പ്രസാദ്, സുഭദ്രാമ്മ, പ്ലാക്കാട് ടിങ്കു, ജി.സുരേന്ദ്രൻ, ജെ.രാധാകൃഷ്ണൻ, ഇളം കുളം ജി.രാധാകൃഷ്ണൻ, ശാന്തികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ജാഥയ്ക്ക് ഉണ്ണി പരവൂർ, അനിൽകുമാർ കൊട്ടിയം, എം.എസ് ശ്രീകുമാർ, വിനിൽകുമാർ, പരവൂർ മുൻസിപ്പൽ കൗൺസിലർമാരായ ഗീത, മിനി എന്നിവർ നേതൃത്വം നൽകി.