വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ചാത്തന്നൂരിൽ
1264863
Saturday, February 4, 2023 10:52 PM IST
കൊല്ലം: വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ഇന്നും നാളെയും ചാത്തന്നൂരിൽ നടക്കും.
ഇന്ന് വൈകുന്നേരം അഞ്ചിന് പ്രകടനം. തുടർന്ന് നടക്കുന്ന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്ക് ജി.എസ്.ജയലാൽ എംഎൽഎ കാഷ് അവാർഡുകൾ വിതരണം ചെയ്യും.
സംഘടനയുടെ ആദ്യകാല നേതാക്കളെ എം.മുകേഷ് എംഎൽഎ ആദരിക്കും. മുതിർന്ന വ്യാപാരികളെ സംസ്ഥാന വൈസ് പ്രസിഡന്റ് വി. പാപ്പച്ചനും കലാ കായിക രംഗത്തെ പ്രതിഭകളെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റും ആദരിക്കും. ജില്ലാ പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും.
നാളെ രാവിലെ പത്തിന് അൽ റയാൻ കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എ. ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ്കോയ മുഖ്യാതിഥി ആയിരിക്കും. സ്വാഗത സംഘം ചെയർമാൻ റ്റി. ദിജു അധ്യക്ഷത വഹിക്കും.
ജില്ലാ പ്രസിഡന്റ് ആർ.രാധാകൃഷ്ണൻ, സെക്രട്ടറി കെ.കെ. നിസാർ, ട്രഷറർ പീറ്റർ എഡ്വിൻ, സി. അജയ കുമാർ, മഞ്ജു സുനിൽ, ദിനേശ് റാവു തുടങ്ങിയവർ സംബന്ധിച്ചു.