നീണ്ടകര ഫിഷിംഗ് ഹാര്‍ബറിൽ യന്ത്രവത്കൃത വാഷിംഗ് യൂണിറ്റ്
1264860
Saturday, February 4, 2023 10:52 PM IST
ചവറ : നീണ്ടകര ഫിഷിംഗ് ഹാർബറിൽ ശുചിത്വ പരിപാലനത്തിനായി കൊണ്ടുവന്ന യന്ത്രവൽകൃത വാഷിംഗ് യൂണിറ്റിന്റെ പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തി.
നൂറ് കണക്കിന് മത്സ്യബന്ധനയാനങ്ങള്‍ ടണ്‍കണക്കിന് മത്സ്യങ്ങളുമായി എത്തുന്ന സ്ഥലമായതിനാൽ നിലവിലെ ശുചിത്വാവസ്ഥ കാര്യക്ഷമമല്ലായിരുന്നു. ഇത് മത്സ്യത്തിന്റെ വിലയിലും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കുമായിരുന്നു. ഇതിനൊക്കെ പരിഹാരമാകുന്ന വിധത്തിലാണ് ഉയര്ന്നമര്ദത്തിലുളള യന്ത്രവത്കൃത വാഷിംഗ് യൂണിറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ച് പ്രവര്ത്തിപ്പിക്കന്നത്.
കുറഞ്ഞ അളവില്‍ വെളളം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുളളില്‍ ശുചീകരണം ഉറപ്പാക്കാം. ഇത്തരത്തിലുളള ആധുനിക സംവിധാനം ശുചിത്വത്തിനുപയോഗിക്കുന്ന ആദ്യത്തെ മത്സ്യബന്ധന തുറമുഖമായി നീണ്ടകര മാറുകയാണെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിലുളള ശുചീകരണ മെഷീന് പ്രവര്‍ത്തനം വിജയകരമായിരുന്നുവെന്നും പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് 25 ലക്ഷം രൂപ ചെലവ് വരുമെന്നും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.