ജ്വാലാമുഖി പുരസ്കാരം ജയിൻ ആൻസിൽ ഫ്രാൻസിസിന്
1264589
Friday, February 3, 2023 11:39 PM IST
കൊല്ലം: സ്ത്രീകളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ജ്വാല വിമൻസ് പവർ സമ്മാനിക്കുന്ന ജ്വാലാമുഖി പുരസ്കാരം സാമൂഹ്യ പ്രവർത്തക ജെയിൻ ആൻസിൽ ഫ്രാൻസിസിന്. കൊല്ലം കരുതൽ മ്യൂസിക് അക്കാദമി ഹാളിൽ ഇന്ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന അവാർഡ്ദാന ചടങ്ങ് മേയർ പ്രസന്ന എണസ്റ്റ് ഉദ്ഘാടനം ചെയ്യും.
ജ്വാല വിമൻസ് പവർ പ്രസിഡന്റ് ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തും. ബിന്ദു കൃഷ്ണ, ഹണി ബെഞ്ചമിൻ, എസ് ഐ പ്രതിഭ നായർ, ജ്വാല ഭാരവാഹികളായ മിനിമോൾ, സോജാ ലീൻ ഡേവിഡ്, കസ്തൂരി ജോസഫ് എന്നിവർ പ്രസംഗിക്കും.
കവികളായ ഉമ സാന്ദ്ര, ഹിൽഡ ഷീല, ഉപാസന നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ പ്രഫ. ഡോ. ആനി പി. അലക്സാണ്ടർ, പട്ടത്താനം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ജൂഡിത് ലത, ഡോ. സിനി സുജിത് ആനേപ്പിൽ, ഇന്റർനാഷണൽ അത് ലറ്റ് ആൻഡ് സൈക്ലിസ്റ്റ് ശ്രീന വി, ഇന്റർനാഷണൽ യോഗ ഗോൾഡ് മെഡലിസ്റ്റ് ആദിത്യ ബിജു, അങ്കണവാടി വർക്കർ പൂർണിമ .ഡി, ട്രാഫിക് വാർഡൻ യമുന, ഫോക്ലോർ പുരസ്കാര ജേതാവ് രേണുക, പ്രഭാവതി എന്നിവരെയും ചടങ്ങിൽ ആദരിക്കും.