ചീരകൃഷിയുടെ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു
1264329
Thursday, February 2, 2023 11:28 PM IST
ചവറ: കെഎംഎംഎൽ കാന്റീൻ പരിസരത്ത് കൃഷി ചെയ്ത ചീരയുടെ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. കാന്റീൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റ്റി ഹരികൃഷ്ണന്റെ നേതൃത്വത്തിൽ കമ്പനി കാന്റീൻ സെക്ഷനിലെ ജീവനക്കാരാണ് ജൈവവളമുപയോഗിച്ച് ചീരകൃഷിയിൽ നൂറ് മേനി വിജയം നേടിയത്.
കാട് മൂടി കിടന്ന പ്രദേശം വൃത്തിയാക്കി പ്രത്യകം തട്ടുകളാക്കി തിരിച്ച് ചീര, മരച്ചീനി, പച്ചചീര, മുരിങ്ങ, കോവൽ എന്നിവ കൃഷി ചെയ്യുകയായിരുന്നു. വിളവെടുപ്പ് ഉത്സവം കെഎംഎംഎൽ മാനേജിങ് ഡയറക്ടർ ജെ ചന്ദ്ര ബോസ് നിർവഹിച്ചു. ചടങ്ങിൽ കമ്പനി ജനറൽ മാനേജർ വി അജയകൃഷ്ണൻ, മാനേജർ വെൽഫയർ എ എം സിയാദ്, മെയിന്റനൻസ് ഡിജിഎം റ്റി മനോജ്, ടെക്നിക്കൽ യൂണിറ്റ് ഹെഡ് മണിക്കുട്ടൻ തുടങ്ങി നിരവധി ഉദ്യോഗസ്ഥരും യൂണിയൻ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
വനിതാസംരംഭകത്വ പരിശീലനം
കൊല്ലം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തില്‍ 10 ദിവസത്തെ വനിതാസംരംഭകത്വ വികസനപരിപാടി സംഘടിപ്പിക്കുന്നു. ആറ് മുതല്‍ 17 വരെ കളമശേരിയിലെ കീഡ് കാമ്പസിലാണ് പരിശീലനം. കോഴ്സ് ഫീ, സര്ട്ടിഫിക്കേഷന്, ഭക്ഷണം, താമസം, ജിഎസ് റ്റി ഉള്‍പ്പെടെ 5900 രൂപയും താമസ സൗകര്യം ഇല്ലാതെ 2421 രൂപയുമാണ് ഫീസ്. www.kied.info ല്‍ ഓണ്‍ലൈനായി അഞ്ചിന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0484 2532890, 2550322, 7012376994, 9605542061.