കാസ്ക് ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ നടന്നു
1264326
Thursday, February 2, 2023 11:28 PM IST
കൊട്ടാരക്കര : കേരള ഓട്ടോ സൗഹൃദ കൂട്ടായ്മ (കാസ്ക്) ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ ഡിവൈഎസ്പി ജി.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ഷാജഹാൻ കൊട്ടാരക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.സജി മെമ്പർഷിപ് ഉദ്ഘാടനം ചെയ്തു.
കോട്ടാത്തല ശ്രീകുമാർ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി സേവ്യർ തിരുവനന്തപുരം മുതിർന്ന ഓട്ടോ ഡ്രൈവർമാരെയും വനിതാ ഡ്രൈവർമാരെയും ആദരിച്ചു. തടങ്ങിൽ ചലച്ചിത്ര നടൻ സച്ചിൻ ആനന്ദ്, നടി കസ്തൂർബ ഏംഗൽസ്, കലാപ്രവർത്തകരായ താമരക്കുടി തുളസീധരൻ പിള്ള, ബാഷ സതീഷ്, കായിക പ്രതിഭ ശില്പ രാജ് എന്നിവരെ ആദരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു പണയിൽ അധ്യക്ഷത വഹിച്ചു. പാപ്പച്ചൻ പുനലൂർ, സാബുദീൻ, അജി കൊട്ടാരക്കര എന്നിവർ പ്രസംഗിച്ചു.