കോ​ൺ​ഗ്ര​സ് കൊട്ടാരക്കരയിൽ സ​മാ​ധാ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Thursday, February 2, 2023 11:25 PM IST
ൊ​കൊട്ടാ​ര​ക്ക​ര: മ​ഹാ​ത്മ​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ ദി​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് സ​മാ​ധാ​ന സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ഗാ​ന്ധി​യ​ൻ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ട് ഗാ​ന്ധി​ജിയു​ടെ 75 -ാം ​ര​ക്ത സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ 75 ദീ​പം തെ​ളി​ച്ച് സ്നേ​ഹ സ​ന്ദേ​ശം പ​ക​ർ​ന്നു.
കൊ​ട്ടാ​ര​ക്ക​ര ഈ​സ്റ്റ് - വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​ശി കെ ​ജോ​ൺ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി ​സി സി ​സെ​ക്ര​ട്ട​റി ബ്രി​ജേ​ഷ് എ​ബ്ര​ഹാം ഉ​ദ്ഘാ​ട​ന​വും ഡി​സി​സി സെ​ക്ര​ട്ട​റി പി ​ഹ​രി​കു​മാ​ർ ഗാ​ന്ധി അ​നു​സ്മ​ര​ണ​വും ന​ട​ത്തി. വി . ​ഫി​ലി​പ്, ക​ണ്ണാ​ട്ട് ര​വി, എ​സ്. എ ​ക​രീം എന്നിവർ പ്രസംഗി​ച്ചു.