ജില്ലാ ഭാരവാഹികൾ
1264026
Wednesday, February 1, 2023 10:51 PM IST
പുനലൂർ: മലങ്കര കാത്തലിക് അസ്ോസിയേഷൻ വൈദിക ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
എ.ടി.ഫിലിപ് -പ്രസിഡന്റ്, വർഗീസ് പടിയൻകുളം, റോസമ്മ തോമസ് - വൈസ് പ്രസിഡന്റുമാർ, കെ.ചാക്കോ - സെക്രട്ടറി, ബിന്ദു തോമസ്- ജോയിന്റ് സെക്രട്ടറി, അലക്സാണ്ടർ എം.വി - ട്രഷറർ എന്നിവരാണ് ഭാരവാഹികൾ.
ഏരിയാ സമ്മേളനം നടത്തി
ചവറ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ചവറ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ചവറ ജംഗ്ഷനിൽ കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ലത്തിഫ് അധ്യക്ഷനായി.
യോഗത്തിൽ സുജിത് വിജയൻ പിള്ള എംഎൽഎ മുതിർന്ന വ്യാപാരികളെയും അവാർഡ് നേടിയ ബിനു, കവി മുഹമ്മദ് യൂസഫ് എന്നിവർക്കും ചെസ് ടൂർണമെന്റ് വിജയികൾക്കും അവാർഡുകൾ നൽകി അനുമോദിച്ചു. സിപിഎം ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ വിദ്യാർഥികളെ ആദരിച്ചു. സമിതി ഏരിയ സെക്രട്ടറി ആർ.സന്തോഷ്, സിനോജ് വലിയത്ത്, ജി ആർ. ഗീത, ജി. ഷണ്മുഖൻ, ഷാജി കുറശേരിൽ, സിആർപി രാജൻ പിള്ള, പി രാജേന്ദ്രൻ, ഷിബു എന്നിവർ പ്രസംഗിച്ചു .