വിജയാഘോഷ പദയാത്ര സംഘടിപ്പിച്ചു
1263729
Tuesday, January 31, 2023 11:19 PM IST
കൊല്ലം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏരൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വിജയാഘോഷപദയാത്ര നടത്തി. പഴയേരൂർ കരിമ്പിൻകോണം, അയിലറ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച മൂന്ന് പദയാത്രകൾ കാഞ്ഞുവയലിൽ സമാപിച്ചു.
ജോഡോ യാത്രയുടെ സമ്പൂർണ വിജയത്തിന്റെ ആഹ്ലാദപ്രകടനം ആയിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ഏരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.റ്റി. കൊച്ചുമ്മൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഞ്ചൽ സോമൻ മുഖ്യപ്രഭാഷണം നടത്തി.
ആയിരനല്ലൂർ മണ്ഡലം പ്രസിഡന്റ് അഷറഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. ബി. വേണുഗോപാൽ, വൈസ് പ്രസിഡന്റ് സി. ജെ. ഷോം, പത്തടി സുലൈമാൻ,രാജശേഖര പിള്ള, സുമേഷ് വിളക്കുപാറ, നെട്ടയം സുജി, പി വി പ്രകാശ്, ഇല്യാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ അനുരാജ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുബാൻ, യൂത്ത് കോൺഗ്രസ് ആയിരനല്ലൂർ മണ്ഡലം പ്രസിഡന്റ് രജീഷ് മണ്ഡലം ഭാരവാഹികളായ ബിജു, പാണയം റെജി,നിസാം,മോഹനൻ,ശശിധരൻ പിള്ള,രാജേഷ് ജവാദ്, സുലൈമാൻ മുസലിയാർ തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.