‘കാ​ലം ഗാ​ന്ധി​യെ ആ​വ​ശ്യ​പ്പെ​ടു​ന്നു’ കാ​ന്പ​യി​ൻ തുടങ്ങി
Tuesday, January 31, 2023 11:19 PM IST
കൊ​ല്ലം: ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കാ​ലം ഗാ​ന്ധി​യെ ആ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്ന കാ​ന്പ​യി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി.
മ​ഹാ​ത്മ​ജി​യു​ടെ എ​ഴു​പ​ത്തി​യ​ഞ്ചാം ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​ക ദി​നാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള​ള കാ​ന്പ​യി​ൻ ദ​ണ്ഡി​യാ​ത്ര ദി​ന​മാ​യ മാ​ർ​ച്ച് 12 സ​മാ​പി​ക്കും. കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​യേ​യും, വി​ഭ​ജ​ന രാ​ഷ്ട്രീ​യ​ത്തെ​യും, കോ​ർ​പറേ​റ്റ് അ​ധി​നി​വേ​ശ​ത്തേ​യും നേ​രി​ടു​ന്ന​തി​ന് ഗാ​ന്ധി​യ​ൻ സ​മീ​പ​ന​ങ്ങ​ൾ​ക്കു​ള​ള പ്രാ​ധാ​ന്യം ച​ർ​ച്ച​ ചെ​യ്യ​പ്പെ​ടു​ന്ന​തി​നാ​ണ് കാ​ന്പ​യി​ൻ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.
ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തെ ദ​രി​ദ്ര ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ താ​ല്പ​ര്യ​ങ്ങ​ളോ​ട് ചേ​ർ​ന്നു​പോ​കു​ന്ന ഗാ​ന്ധി​യ​ൻ ജ​ന​കീ​യ രാ​ഷ്ട്രീ​യം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ഹാ​ഭൂ​രി​പ​ക്ഷം വ​രു​ന്ന സാ​ധാ​ര​ണ​ ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ഗാ​ന്ധി​യ​ൻ സ​ർ​വോ​ദ​യ ആ​ശ​യ​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടിക്കാ​ട്ടി.
എ​ന്നാ​ൽ ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളെ​യും പൈ​തൃ​ക​ങ്ങ​ളെ​യും ത​ക​ർ​ക്കു​ന്ന​തി​നു​ള​ള നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് ന​ട​ന്നു​വ​രു​ന്ന​ത്.
മ​ഹാ​ത്മ​ജി​യു​ടെ ആ​ത്മ​ഹ​ത്യ​യു​ടെ കാ​ര​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന ഭയാ​ന​ക​മാ​യ സാ​മൂ​ഹി​ക ദു​ര​ന്ത​ത്തി​നാ​ണ് നാം ​സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ർ​പറേ​റ്റ് വ​ൽ​ക്ക​ര​ണം അ​വ​സാ​നി​പ്പി​ച്ച് വി​കേ​ന്ദ്രീ​കൃ​ത​മാ​യ ഗാ​ന്ധി​യ​ൻ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി സ്മൃ​തി, പു​ഷ്പാ​ർ​ച്ച​ന എ​ന്നി​വ​യും ന​ട​ത്തി.
യോ​ഗ​ത്തി​ൽ ക​ള​ക്ടീ​വ് ജി​ല്ലാ ക​ണ്‍​വീ​ന​ർ മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. സ​മി​തി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​ജെ. ഡി​ക്രൂ​സ്, ശി​വ​പ്ര​സാ​ദ്, ആ​ന​ക്കോ​ട്ട് ര​ഞ്ജി​ത്ത്, കെ.​കെ കോ​ശി, ര​ഞ്ജി​ത്ത്, രാ​ഗേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.