യുവാവിന്റെ മരണം: ഉന്നത ഉദ്യോഗസ്ഥരെത്തി തെളിവെടുത്തു
1263119
Sunday, January 29, 2023 11:11 PM IST
ചവറ: പോലീസിന്റെ മാനസിക പീഡനം മൂലം യുവാവ് ജീവനൊടുക്കി എന്ന് ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തി തെളിവെടുപ്പ് നടത്തി. ചവറ കുരിശൂം മൂട് സ്വദേശി അശ്വന്ത് വിജയന്റെ മരണവുമായി ബന്ധപ്പെട്ട് അഡീഷണല്‍ എസ്പി സോണി ഉമ്മന്‍ കോശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
ചവറ പോലിസ് സ്റ്റേഷനിലെ നിരീക്ഷണ കാമറകള്‍ പരിശോധിക്കുകയും അശ്വന്തിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. ഉന്നതപോലിസുദ്യോഗസ്ഥന്റെ മകളുമായി സൗഹൃദത്തിലായതിനെ തുടര്‍ന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അശ്വന്തിനെ ചവറ പോലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഫോണ്‍ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച അശ്വന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസിന്റെ സമ്മര്‍ദം കാരണമാണ് യുവാവ് ജീവനൊടുക്കിയതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥരെത്തി മൊഴിയെടുത്തത്.