മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ സ​പ്താ​ഹ യ​ജ്‌​ഞ​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, January 29, 2023 10:30 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത സ​പ്താ​ഹ ജ്ഞാ​ന യ​ജ്ഞ​ത്തി​നു തു​ട​ക്ക​മാ​യി. ഭാ​ഗ​വ​ത സ​പ്താ​ഹ സ​മാ​രം​ഭ സ​ഭ ക​രി​മ്പി​ൻ​പു​ഴ ശ​ങ്ക​രാ​ശ്ര​മം മ​ഠം സ്വാ​മി ആ​ധ്യാ​ത്മി​ക​ന​ന്ദ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘ​ടാ​നം ചെ​യ്തു.
ഫെ​ബ്രു​വ​രി ര​ണ്ടു വ​രെ ന​ട​ക്കു​ന്ന സ​പ്താ​ഹ ജ്ഞാ​ന യ​ജ്ഞ​ത്തി​ന്‍റെ യ​ജ്ഞാ​ചാ​ര്യ​ൻ ഗു​രു​വാ​യൂ​ർ വി​ദ്യാ വി​ഭൂ​ഷ​ൺ ആ​ചാ​ര്യ സി ​പി നാ​യ​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.
ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ്് രാ​ജ​ൻ​ബാ​ബു അ​ധ്യ ക്ഷ​നാ​യ ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി, സെ​ക്ര​ട്ട​റി സ്മി​ത ര​വി, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ എ​ൻ ര​വീ​ന്ദ്ര​ൻ​പി​ള്ള, വി ​അ​നി​ൽ​കു​മാ​ർ, ഷീ​ല ഉ​ല്ലാ​സ്, ജ​യ​കു​മാ​ർ, ശ്രീ​കു​മാ​ർ, ആ​ർ റോ​ഷ​ൻ, കെ ​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, ശ​ര​ത്, കെ ​ഷി​ജു, ദേ​വ​സ്വം അ​ഡി​മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫി​സ​ർ മ​നു എ​സ്‌ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.