രാഹുലിന് സുരക്ഷാ വീഴ്ച: കോൺഗ്രസ് പ്രകടനം നടത്തി
1263068
Sunday, January 29, 2023 10:30 PM IST
കൊട്ടാരക്കര: ഭാരത് ജോഡോ യാത്ര കാശ്മീരിൽ എത്തിയപ്പോൾ സുരക്ഷാവീഴ്ച വരുത്തിയ കേന്ദ്രസർക്കാരിനെതിരെ കൊട്ടാരക്കറിയിൽ കോൺഗ്രസ് പ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ ജി അലക്സ് ഉദ്ഘാടനം ചെയ്തു. കോശി കെ ജോൺ, കണ്ണാട്ട് രവി,വി ഫിലിപ്, മുരളീധരൻ പിള്ള, ആർ മധു, ജോർജ് പണിക്കർ, സുധീർ, റോബി വർഗീസ്, വേണു അവണൂർ, അജു ജോർജ്, ശോഭ പ്രശാന്ത്, ജോൺ മത്തായി, ജോയൽ, അൽ ആമീൻ, ഷിബിലി, പ്രസാദ്, തുടങ്ങിയവർ പ്രസംഗിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊല്ലം: കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ സ്കൂളുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കൽ പദ്ധതിയില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 31 ഉച്ചയ്ക്ക് രണ്ടുവരെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫിസില്‍ നിന്നും ഫോമുകള്‍ ലഭിക്കും. ഫോണ്‍: 0474 2792957, 8547129371, 9074030763.