മ​ങ്ങാ​ട് പാ​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ | കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Friday, January 27, 2023 11:14 PM IST
കൊല്ലം: കൊ​ല്ലം ബൈ​പ്പാ​സിൽ മ​ങ്ങാ​ട് പാ​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇന്നലെ രാത്രി ഏ​ഴോടെ​യാ​ണ് സം​ഭ​വം. അ​മി​ത വേ​ഗ​ത​യി​ൽ ക​രി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ബൈ​പ്പാ​സ് മ​ങ്ങാ​ട് പാ​ല​ത്തി​ൽ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ​യി​ലി​ടി​ക്കു​ക​യും നി​യ​ന്ത്ര​ണം തെ​റ്റി അ​തേ ദി​ശ​യി​ൽ എ​ത്തി​യ ആം​ബു​ല​ൻ​സി​ലും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് പേ​ർ​ക്കും കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന മൂ​ന്ന് പേ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​രെ മേവ​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ട്ടി​യത്തെ ആ​ശു​പ​തി​യി​ൽ നി​ന്നും രോ​ഗി​യു​മാ​യി ക​ട​വൂ​രി​ലേ​ക്ക് പോ​യ ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​യു​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്കും പ​രിക്കേ​റ്റു.