അ​ന​ധി​കൃ​ത ഖ​ന​നം: റൂ​റ​ൽ ജി​ല്ല​യി​ൽ പോ​ലീ​സ് വ്യാ​പ​ക റെ​യ്ഡ്
Wednesday, January 25, 2023 11:27 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​ന​ധി​കൃ​ത​മാ​യി ഖ​ന​നം ന​ട​ത്തി പാ​റ, മ​ണ്ണ് എ​ന്നി​വ ക​ട​ത്തു​ന്ന​തി​നെ​തി​രെ കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.എൽ സു​നി​ലിന്‍റെ നി​ർ​ദേശാ​നു​സ​ര​ണം സ്റ്റേ​ഷ​ൻ ഹൗ​സ്‌ ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു റെ​യ്‌​ഡു​ക​ൾ ന​ട​ത്തി​യ​ത്. 19 സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്‌​ഡി​ൽ പൂ​യ​പ്പ​ള്ളി, എ​ഴു​കോ​ൺ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്നു കേ​സു​ക​ൾ റ​ജി​സ്റ്റ​ർ ചെ​യ്തു. പൂ​യ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വെ​ളി​ന​ല്ലൂ​ർ, പൊ​രി​യ​ക്കോ​ട് അ​ഖി​ൽ നി​വാ​സി​ൽ അ​ഖി​ൽ (22)നെ ​പാ​സു​ക​ളി​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി പാ​റ ക​യ​റ്റി കൊ​ണ്ട് വ​ന്ന​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു.​ വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു.
എ​ഴു​കോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ഴു​കോ​ൺ എ​സ്എ​ച്ച്ഒ യു​ടെ നേ​തൃ​ത്വത്തി​ൽ ന​ട​ന്ന റെ​യ്ഡി​ൽ സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പ്പെ​ട്ട വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി ഖ​ന​നം ചെ​യ്ത് ക​ട​ത്തി​കൊ​ണ്ട് വ​ന്ന പാ​റ​യും മ​ണ്ണും ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും രണ്ടുപേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
ക​രു​നാ​ഗ​പ്പ​ള്ളി മ​രു​തൂ​ർ​കു​ള​ങ്ങ​ര, കൊ​ല്ലാ​ശേരി വ​ട​ക്ക​തി​ൽ നാ​ദി​ർ​ഷ(32 ), നെ​ല്ലി​ക്കു​ന്നം ആ​രോ​മ​ൽ ഭ​വ​നി​ൽ ആ​രോ​മ​ൽ (37 ) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യു​ടെ വി​വ​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ത്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും അ​ന​ധി​കൃ​ത ഭൂ​മി ഖ​ന​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യും നി​യ​മ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.
റൂ​റ​ൽ ജി​ല്ല​യി​ൽ ന​ട​ന്നു​വ​രു​ന്ന മ​ണ്ണ് - പാ​റ ഖ​ന​ന​ത്തി​ന് പോ​ലീ​സ് സ​ഹാ​യം ല​ഭി​ക്കു​ന്ന​താ​യു​ള്ള മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​ത്.