കുളങ്ങര രോഹിണി ഉത്സവത്തിനു തുടക്കം
Wednesday, January 25, 2023 11:24 PM IST
കൊ​ല്ലം: വ​ട​ക്കേ​വി​ള മ​ല​യാ​ള​ന​ഗ​ര്‍ കു​ള​ങ്ങ​ര പാ​ണ്ഡ്യാം​മൂ​ട് ദു​ര്‍​ഗാ​ദേ​വീ ക്ഷേ​ത്ര​ത്തി​ലെ രോ​ഹി​ണി ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. 31ന് ​ആ​റാ​ട്ടോ​ടെ സ​മാ​പി​ക്കും.
ഇ​ന്നു രാ​വി​ലെ ആ​റി​ന് ഗ​ണ​പ​തി​ഹോ​മം, ഏ​ഴി​ന് അ​ഖ​ണ്ഡ​നാ​മം, 10നു ​ശീ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, ഉ​ച്ച​യ്ക്ക് 12 ന് ​അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ക്കും. നാ​ളെ രാ​ത്രി ഏ​ഴി​ന് പു​ഷ്പാ​ഭി​ഷേ​കം, 8.30ന് ​പേ​യ്ക്ക് ഊ​ട്ട്.
29ന് ​രാ​വി​ലെ ആ​റി​ന് കു​ള​ങ്ങ​ര പൊ​ങ്ക​ല്‍, ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​നം, രാ​ത്രി ഏ​ഴി​ന് പു​ഷ്പാ​ഭി​ഷേ​കം, 20ന് ​രാ​ത്രി എ​ട്ടി​ന് സ​ര്‍​പ്പ​പൂ​ജ​യും ക​ള​മെ​ഴു​ത്തും പാ​ട്ടും, 31ന് ​രാ​വി​ലെ 10ന് ​ന​വ​കും​ഭ​ക​ല​ശം, വൈ​കു​ന്നേ​രം ആ​റി​ന് നാ​ഗ​സ്വ​ര​ക​ച്ചേ​രി, 6.30ന് ​ഗോ​പാ​ല​ശേ​രി ക്ഷേ​ത്ര​ത്തി​ല്‍ നി​ന്നു വി​ള​ക്കെ​ടു​പ്പും താ​ല​പ്പൊ​ലി​യും ആ​രം​ഭി​ച്ച് ഗു​രു​മ​ന്ദി​രം ജം​ഗ്ഷ​ൻ വ​ഴി ക്ഷേ​ത്ര​ത്തി​ല്‍ സ​മാ​പി​ക്കും. എ​ട്ടി​ന് സേ​വ, 10ന് ​ആ​റാ​ട്ട്, തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക്.