റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് കൊട്ടാരക്കരയിൽ ഒരുക്കങ്ങളായി
1261920
Tuesday, January 24, 2023 11:41 PM IST
കൊട്ടാരക്കര: താലൂക്ക് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ക്രമീകരണങ്ങൾ പൂർത്തിയായതായി ദിനാചരണ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 8.30 ന് മന്ത്രി കെ എൻ ബാലഗോപാൽ പതാകയുയർത്തുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുക. 9.30 ന് ഘോഷയാത്ര. ഫ്ലോട്ടുകൾ, വാദ്യമേളങ്ങൾ, അലങ്കരിച്ച വാഹനങ്ങൾ, സ്കൂൾ - കോളേജ് വിദ്യാർഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ സേനാംഗങ്ങൾ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.11.30 ന് മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ എസ് ആർ രമേശ്, മറ്റ് ജനപ്രതിനിധികളായ സുമലാൽ, ആർ. രശ്മി, ശിവപ്രസാദ്, അരുൺ കാടാംകുളം, തഹസീൽദാർ പി ശുഭൻ തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ നഗരസഭാ ചെയർമാൻ എസ് ആർ രമേശ്, തഹസീൽദാർ പി ശുഭൻ, നടരാജൻ ആചാരി, പെരുങ്കുളം സുരേഷ്, എ. ജസീം തുടങ്ങിയവർ പങ്കെടുത്തു.