ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1247566
Saturday, December 10, 2022 2:53 AM IST
ചവറ: ദേശീയ പാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചവറ സൗത്ത് നടുവത്തുചേരി കുരീയ്ക്കൽ തെക്കതിൽ ഷാജി (50) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.45 ന് ദേശീയ പാതയിൽ വേട്ടുതറ ജംഗ്ഷനിൽ ആയിരുന്നു അപകടം.
കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. അവിവാഹിതനാണ്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ സംസ്കരിക്കും.