വിലക്കയറ്റം; സർക്കാർ പരാജയപ്പെട്ടു: കേരള കോണ്‍ഗ്രസ് (ജേക്കബ്)
1246981
Thursday, December 8, 2022 11:32 PM IST
കൊല്ലം: അരിയുൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുതിച്ച് ഉയരുകയും പിടിച്ച് നിർത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റി ഓഫീസിൽ കൂടിയ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസ്ഥാന ജനറൽ സെക്രട്ടറി കല്ലട ഫ്രാൻസീസ് ആരോപിച്ചു. ധൂർത്തിലും അഴിമതിയിലും മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാർ പിഎസ് സിയേയും എംപ്ലോയ്മെന്റ് എക്സേഞ്ചിനേയും നോക്കുകുത്തിയാക്കി നിർത്തി പുറംവാതിൽ നിയമനം തക ൃതിയായി നടക്കുകയാണെന്ന് കുറ്റപ്പെടുത്തി.
നാളെ യൂഡിഎഫ് കളക്ടറേറ്റ് മാർച്ചിലും ധർണയിലും നൂറ് പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരൻപിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചിരട്ടക്കോണം സുരേഷ്, ഉന്നതഅധികാരസമിതി അംഗങ്ങളായ പ്രവീണ്‍ കുമാർ, ജമീൽലാൽ, ഇ.റ്റി.ബാബു, ജില്ലാ വൈസ് പ്രസിഡന്റ് എഡ്വേർഡ് പരിച്ചേരി, മോഹനൻപിള്ള, റേച്ചൽ തോമസ്, ഫാത്തിമ, അഭിലാഷ് വൈ.വി., ഷിബു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.