ആ​ശു​പ​ത്രി​യി​ൽ മോ​ഷ​ണം; പ്ര​തി പി​ടി​യി​ൽ
Thursday, December 8, 2022 11:32 PM IST
കൊല്ലം: ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മൂ​ന്ന് വ​യ​സു​കാ​ര​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ മാ​ല ക​വ​ർ​ന്ന പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി. കു​ന്നം​കു​ളം, പ​ഴു​ത​ന, മാ​ങ്കേ​ട​ത്ത് ഷ​ബീ​ർ(34) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഓ​ച്ചി​റ​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ പ·​ന, ന​ടു​വ​ത്തു​ചേ​രി ബ​യ്ദു​ൽ ഹ​മ്ദ​ൽ വീ​ട്ടി​ൽ ഷ​മീ​ർ-​സ​ജി​നി ദ​ന്പ​തി​ക​ളു​ടെ മൂ​ന്ന് വ​യ​സു​ള്ള മ​ക​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന ഒരു പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ മാ​ല​യാ​ണ് പ്ര​തി അപഹരിച്ചത്.

മാ​താ​വ് സ​ജി​നി​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​താ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ൻ. സ​ജി​നി ഡോ​ക്ട​റെ കാ​ണാ​ൻ കാ​ത്ത് നി​ന്ന സ​മ​യം ത​ന്ത്ര​പൂ​ർവം പ്ര​തി കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല മോ​ഷ്ടി​ച്ചെ​ടു​ത്ത് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ എ​ത്തി മാ​ല പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച് മ​ന​സി​ലാ​ക്കു​ക​യും അ​ശു​പ​ത്രി​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​യാ​നാ​യ​ത്. തു​ട​ർ​ന്ന് ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ ക​ണ്ടെ ത്തി ​അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.