പട്ടാപകൽ ബസിൽ മോഷണ ശ്രമം: യുവതി പിടിയിൽ
1246970
Thursday, December 8, 2022 11:27 PM IST
കൊല്ലം: പട്ടാപകൽ പ്രൈവറ്റ് ബസിൽ മോഷണ ശ്രമം നടത്തിയ യുവതിയെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യ്തു. പാലക്കാട് സ്വദേശി ലക്ഷ്മി(30) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ പത്തോടെ കൊല്ലം, ചിന്നക്കട ഭാഗത്ത് വച്ച് പ്രൈവറ്റ് ബസിൽ യാത്ര ചെയ്ത് വന്ന വടക്കേവിള, കർപ്പൂരം ചേരിയിൽ മെറില്ല(68) എന്ന സ്ത്രീയുടെ ബാഗിൽ നിന്നും പേഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്.
ജനത്തിരക്കുള്ള ഇടങ്ങളിൽ കടന്ന് കൂടി തന്ത്രപൂർവ്വം മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. മോഷണശ്രമം ശ്രദ്ധയിൽപെട്ട ഉടൻ ബസ് ജീവനക്കാർ ഇവരെ തടയുകയും കൊല്ലം ഈസ്റ്റ് പോലീസിന് കൈമാറുകയുമായിരുന്നു. മെറില്ലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യ്തു. ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.