പ്ലൈവുഡ് നൽകാമെന്ന പേരിൽ പണം വാങ്ങി മുങ്ങിയ യുവാവിനെ അറസ്റ്റ് ചെയ്തു
1246967
Thursday, December 8, 2022 11:27 PM IST
ചവറ : വ്യാപാരിക്ക് പ്ലൈവുഡ് നൽകാമെന്ന് പേരിൽ പണം വാങ്ങിയശേഷം സാധനം നൽകാത്തതിനെ തുടർന്ന് മുങ്ങിയ യുവാവിനെ ചവറ പോലീസ് അറസ്റ്റ് ചെയ്തു.എറണാകുളം പെരുമ്പാവൂർ കുന്നത്ത് നാട് പാങ്കുളം റോഡിൽ പാറകുടി ഹൗസിൽ രാഹുൽ അമൽ എന്ന പി. ആർ രാഹുൽ (29)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചവറയിൽ പ്ലൈവുഡ് കട നടത്തിവരുന്ന മാരാരിത്തോട്ടം വയലിൽത്തറ വീട്ടിൽ രാജേന്ദ്രന്റെ പരാതിയെ തുടർന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയാണ് പ്ലൈവുഡ് നൽകാമെന്ന് പേരിൽ രാജേന്ദ്രന്റെ കൈയിൽ നിന്നും വാങ്ങിയത്. പണം കൈപ്പറ്റിയശേഷം രാഹുൽ പ്ലൈവുഡുകൾ നൽകിയിരുന്നില്ല.
ഇതിനെ തുടർന്ന് പോലീസ് ചീറ്റിംഗ് കേസെടുത്തു ഇയാൾക്കായി അന്വേഷണം നടത്തി വരുന്നതിനിടയിൽ രാഹുലിനെ പെരുമ്പാവൂരിന് സമീപം വെച്ച് പിടികൂടുകയായിരുന്നു. ചവറ സ്റ്റേഷനിലെത്തിച്ച രാഹുലിനെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
ഇയാളുടെ മൊബൈൽ പരിശോധിച്ചതിൽ നിന്ന് നിരവധി പേരെ സാമ്പത്തികം വാങ്ങി പറ്റിച്ച കേസുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്.വിവിധ കടകളിൽ ചെന്ന് ഇയാൾ പ്ലൈവുഡ് കമ്പനി വിലയ്ക്ക് നൽകാമെന്ന പേരിലാണ് കട ഉടമകളിൽ നിന്നും സാമ്പത്തികം കൈപ്പറ്റുന്നതെന്ന് പോലീസ് പറഞ്ഞു.
ചവറ സർക്കിൾ ഇൻസ്പെക്ടർ യുപി വിപിൻകുമാറിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർമാരായ നൗഫൽ, ആർ. മഥൻ, അഖിൽ വിജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം മനീഷ് എന്നിവർ അടങ്ങിയ സംഘമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.