മന്ത്രി ഇടപെട്ടു; പങ്കജാക്ഷി അമ്മയ്ക്ക് ഗാന്ധിഭവന് അഭയമേകി
1246666
Wednesday, December 7, 2022 11:25 PM IST
പത്തനാപുരം: ഏഴ് മക്കളുണ്ടായിട്ടും പങ്കജാക്ഷിയമ്മ(92)യ്ക്ക് ഗാന്ധിഭവനില്‍ അഭയം തേടേണ്ടിവന്നു. മാനസിക-ശാരീരിക ബുദ്ധിമുട്ടികള്‍ അലട്ടിയപ്പോള്‍ വാടകവീട്ടില്‍ താമസിക്കുന്ന ചെറുമകളും പൊതുപ്രവര്‍ത്തകനായ അനിലും ചേര്‍ന്നാണ് ഗാന്ധിഭവനില്‍ എത്തിച്ചത്. അമ്മയുടെ നെറ്റിയില്‍ ആഴത്തില്‍ മുറിവുണ്ട്. മക്കളില്‍ നിന്ന് ദേഹോപദ്രവം ഉണ്ടായതായും അമ്മ പറയുന്നു.
മന്ത്രി കെ.എന്‍. ബാലഗോപാലും കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കലും ചേര്‍ന്നാണ് അമ്മയെ ഗാന്ധിഭവന് കൈമാറിയത്.
കർഷക കോൺഗ്രസ്
നിവേദനം നൽകി
കുണ്ടറ: കുണ്ടറ ഗ്രാമപഞ്ചായത്തിലെ മുളവനയിലെ ആനക്കുഴി ചാമുണ്ഡി മൂല മണ്ണ് സംരക്ഷണ പദ്ധതി ഈ വർഷം പൂർത്തീകരിക്കാൻ ഊർജിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് കുണ്ടറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഡോ. എസ് ഡി അനിൽ രാജ് പി.സി വിഷ്ണു നാഥ് എംഎൽഎയ്ക്കും മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർക്കും നിവേദനം നൽകി.
മണ്ണ് സംരക്ഷണ പദ്ധതിയിൽ പുതിയതായി കുണ്ടറ പേരയം പഞ്ചായത്തുകളിൽപെട്ട പള്ളിയറ പ്രദേശത്തെ കൂടി ഉൾപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.