വാ​ഹ​നാ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്രം ഏ​ജ​ന്‍റ് മ​രി​ച്ചു
Sunday, December 4, 2022 1:38 AM IST
കു​ന്നി​ക്കോ​ട്. വാ​ഹ​നാ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്രം ഏ​ജ​ന്‍റ് മ​രി​ച്ചു. കു​ന്നി​ക്കോ​ട് ക​ന്നു​കെ​ട്ടു​വി​ള​വീ​ട്ടി​ൽ (ന​സ​രി​യാ മ​ൻ​സി​ൽ ) മു​ഹ​മ്മ​ദ്‌ കു​ഞ്ഞു ല​ബ (72) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 29 ന് ​പ​ത്ര​വി​ത​ര​ണ​തി​നി​ടെ കു​ന്നി​ക്കോ​ട് ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു കൊ​ല്ല​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്ന് കു​ന്നി​ക്കോ​ട് മു​സ്‌​ലിം ജ​മാ​അ​ത്തി​ൽ. ഭാ​ര്യ: ന​ദീ​റ ബീ​വി. മ​ക്ക​ൾ: ന​സ​രി​യ, ഫൗ​സി​യ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ സ​ലാം, അ​ൽ​ത്താ​ഫ് .