കാറിടിച്ച് ചികിത്സയിലായിരുന്ന വിദ്യാര്ഥിനി മരിച്ചു
1245387
Saturday, December 3, 2022 2:30 AM IST
ചവറ: അപകടത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു എട്ടാം ക്ലാസ് വിദ്യാര്ഥിനി മരിച്ചു. നീണ്ടകര പുത്തന്തുറ കടകപ്പാട്ടില് വീട്ടില് അനിലിന്റേയും ഡോണയുടെയും മകള് അനഘയാണ് (13) മരിച്ചത്.
കഴിഞ്ഞ 26ന് രാത്രി ഒന്പതിന് നീണ്ടകര താലൂക്കാശുപത്രിക്ക് സമീപം മറ്റൊരു കുട്ടിയ്ക്കൊപ്പം ദേശീയപാത മുറിച്ച് കടക്കുമ്പോള് കരുനാഗപ്പള്ളിയില് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കാറിടിച്ചായിരുന്നു അപകടം.
അപകടത്തെ തുടര്ന്ന് റോഡില് തലയിടിച്ച് വീണ് അനഘയെ സമീപത്തുള്ളവര് ഉടന് തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നടത്തി വരുന്നതിനിടയില് കഴിഞ്ഞ ദിവസം മരണമടയുകയായിരുന്നു. നീണ്ടകര സെന്റ് ആഗ്നസിലെ എട്ടാം ക്ലാസിലെ വിദ്യാര്ഥിനിയായിരുന്നു അനഘ.