കേ​ര​ളോ​ത്സ​വം സ​മാ​പി​ച്ചു
Friday, December 2, 2022 11:16 PM IST
അ​ഞ്ച​ല്‍ : ഇ​ട്ടി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചു​വ​ന്ന കേ​ര​ളോ​ത്സ​വ​ത്തി​നു ആ​വേ​ശ​പൂ​ര്‍​വ​മാ​യ സ​മാ​പ​നം. വ​യ്യ​ന​ത്തു സം​ഘ​ടി​പ്പി​ച്ച സ​മാ​പ​ന സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സി ​അ​മൃ​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​ക വി​ദ്യാ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ളോ​ത്സ​വ സം​ഘാ​ട​ന​ത്തി​ല​ട​ക്കം ഇ​ട്ടി​വ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണ് എ​ന്ന് ല​തി​കാ വി​ദ്യാ​ധ​ര​ന്‍ പ​റ​ഞ്ഞു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജി ​ദി​നേ​ശ് കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ ​നൗ​ഷാ​ദ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ബി ​ബൈ​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ടി.​സി പ്ര​ദീ​പ്‌, ല​ളി​ത​മ്മ, ലി​ല്ലി​ക്കു​ട്ടി, റാ​ഫി, അ​ഭി​ജി​ത്ത് ഷൂ​ജ, അ​ഫ​സ​ല്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബേ​ബി ഷീ​ല, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ലീ​നാ കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.